നിര്‍മാണം അനന്തമായി നീളുന്നു; തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഗണപതി ഹോമം നടത്തി പ്രതിഷേധം

നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശാപമോക്ഷത്തിനായി ഗണപതി ഹോമം നടത്തി പ്രതിഷേധം. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഗണപതി ഹോമം നടത്തിയത്.

സമരങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്താണ് ബഹളങ്ങളില്ലാത്ത വ്യത്യസ്തമായ ഒരു പ്രതിഷേധം അരങ്ങേറിയത്. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഉടന്‍ തുറക്കുമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ നാളിതു വരെയായി പണി പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ്. വിഘ്‌നങ്ങള്‍ മാറുവാന്‍ ഗണപതി ഹോമം നടത്തി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെങ്കില്‍ മാത്രം 14 ലക്ഷം രൂപ ഇനിയും വേണം. ഈ തുക അനുവദിച്ചിട്ടുണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നത്. എത്രയും വേഗത്തില്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

Story Highlights Thodupuzha KSRTC bus stand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top