തൃശൂരിൽ 607 പേർക്ക് കൂടി കൊവിഡ്; 252 പേർക്ക് രോഗമുക്തി

two covid death reported in kerala

തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 597 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ പതിനൊന്ന് പേരുടെ ഉറവിടം വ്യക്തമല്ല. 252 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിനൊന്ന് പേർ ആരോഗ്യപ്രവർത്തകരാണ്. ഒരു ഫ്രൻഡ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന ആറ് പേർക്കും വിദേശത്തു നിന്നുവന്ന നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 35 പുരുഷൻമാരും 36 സ്ത്രീകളും 10 വയസിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്.

ജില്ലയിൽ 3782 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തൃശൂർ സ്വദേശികളായ 120 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,798 ആണ്. ഇതുവരെ 6,907 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

Story Highlights Covid 19, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top