Advertisement

കടകളിൽ സാമൂഹിക അകലം നിർബന്ധം; തിരക്ക് കൂടിയാൽ കടയുടമയ്‌ക്കെതിരെ നടപടി

September 28, 2020
Google News 1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയിൽ എത്തുന്നവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം ആളുണ്ടായാൽ അവർ പുറത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണം. സ്ഥലം മാർക്ക് ചെയ്ത് വേണം ആളുകളെ നിർത്തേണ്ടത്. ഇക്കാര്യത്തിൽ കടയുടമയുടെ ഉത്തരവാദിത്തം വലുതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights Covid 19, Social distance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here