സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. എറണാകുളം ജില്ലയിൽ രണ്ടും കണ്ണൂരിൽ ഒരാളുമാണ് മരിച്ചത്.
ആലുവ സ്വദേശിനി ഷീല കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 49 വയസായിരുന്നു. മരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി ലീനസിനും കൊവിഡ് സ്ഥിരീകരിച്ചു. 58 വയസായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ലീനസ് മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കണ്ണൂർ പട്ടുവം മുള്ളൂൽ സ്വദേശി ടി സി ജോസും കൊവിഡ് ബാധിച്ച് മരിച്ചു. 55 വയസായിരുന്നു. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പ്രമേഹരോഗ ബാധിതനായിരുന്നു. ഇക്കഴിഞ്ഞ 25നാണ് ജോസിന് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here