രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 62,25,760 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 80,472 പേർക്ക് രോഗം സ്ഥിരീകരിച്ചു.

1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി. നിലവിൽ 9,04,441 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 83.33 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.

Read Also :ഇന്ത്യയിൽ 10 വയസിന്മേൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾ കൊവിഡ് ബാധിതൻ : ഐസിഎംആർ

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,546 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകത്തിൽ 10,453 പേർക്കും ആന്ധ്രപ്രദേശിൽ 6,190 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളിൽ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ ഐസിഎംആർ നടത്തിയ രണ്ടാം സർവേയിലാണ് കണ്ടെത്തൽ.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top