സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്; മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിച്ച് പ്രതി സന്ദീപ് നായർ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. എൻഐഎ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും സന്ദീപ് നായർ പറഞ്ഞു.

കേസിൽ സന്ദീപ് നായർ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചതിന് പുറമേ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും സന്ദീപ് നായർ കോടതിയിൽ വ്യക്തമാക്കി. സന്ദീപ് നായരുടെ നീക്കം കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

Story Highlights Sandeep Nair, Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top