95 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

health workers

95 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 24, കണ്ണൂർ- 23, പത്തനംതിട്ട- 11, കോഴിക്കോട്- 9, എറണാകുളം- 8, കാസർഗോഡ്- 5, പാലക്കാട്-4, മലപ്പുറം- 4, കോട്ടയം- 3, തൃശൂർ-2, വയനാട്- 2 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 5 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് 7834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം- 1049, മലപ്പുറം- 973, കോഴിക്കോട്- 941, എറണാകുളം- 925, തൃശൂർ- 778, ആലപ്പുഴ- 633, കൊല്ലം- 534, പാലക്കാട്- 496, കണ്ണൂർ- 423, കോട്ടയം- 342, പത്തനംതിട്ട- 296, കാസർഗോഡ്- 257, ഇടുക്കി- 106, വയനാട്- 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also : 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയത് 54,563 സാമ്പിളുകളിൽ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 187 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 836, മലപ്പുറം- 903, കോഴിക്കോട്- 900, എറണാകുളം- 759, തൃശൂർ- 771, ആലപ്പുഴ- 607, കൊല്ലം- 531, പാലക്കാട്- 342, കണ്ണൂർ- 325, കോട്ടയം- 333, പത്തനംതിട്ട- 178, കാസർഗോഡ്- 236, ഇടുക്കി- 63, വയനാട്- 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 906, കൊല്ലം- 284, പത്തനംതിട്ട- 131, ആലപ്പുഴ- 486, കോട്ടയം- 202, ഇടുക്കി- 115, എറണാകുളം- 402, തൃശൂർ- 420, പാലക്കാട്- 186, മലപ്പുറം- 641, കോഴിക്കോട്- 278, വയനാട്- 92, കണ്ണൂർ- 204, കാസർഗോഡ്- 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

Story Highlights covid, health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top