Advertisement

ബ്രസീലിലെ തെരുവിൽ കറൻസി നോട്ടുകളുടെ കൂമ്പാരം; പ്രചരിക്കുന്ന ദൃശ്യങ്ങൾ സിനിമയിലേത് [24 fact check]

October 5, 2020
Google News 8 minutes Read
malayalam fact check

-/ പ്രിയങ്ക രാജീവ്

ബ്രസീലിന്റെ തെരുവിൽ നിന്ന് പകർത്തിയ വിഡിയോ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം. രാജ്യത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് കണ്ടെടുത്ത കറൻസി നോട്ടിന്റെ കൂമ്പാരം എന്ന തരത്തിലാണ് പ്രചാരണം.

Read Also : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ഇൻഷുറൻസ് തുക ലഭിക്കുമോ ? [24 Fact Check]

‘ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പണകൂമ്പാരം പിടിച്ചെടുത്തേക്കാം, ഇത് ഒരു കെട്ടിടമല്ല, ബ്രസീൽ സർക്കാർ അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് കണ്ടെടുത്ത നാല് ബില്യൺ ഡോളറാണ്. പണം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു.’ ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങളോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കപ്പെടുന്നത്. ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോയുടെ മകൻ ഫ്‌ലാവിയോ ബോൽസൊനാരോക്കെതിരെ ബ്ലാക്ക് മണി കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇത്തരം ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

നിരവധി പേർ ഷെയർ ചെയ്ത വിഡിയോ ഒരു സിനിമ പ്രൊമോഷൻ ഇവൻറിന്റെ ഭാഗമായി നിർമിച്ചതെന്ന് കണ്ടെത്തി. 2017ൽ നിർമിച്ച ഫെഡറൽ പൊലീസ് ദി ലോ ഈസ് ഫോർ ഏവർ എന്ന ബ്രസീലിയൻ ചിത്രത്തിന്റെ പ്രൊമോഷൻ വിഡിയോ ആണിത്. 2014ൽ ബ്രസീലിൽ തുടങ്ങിയ അഴിമതി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ കാർ വാഷാണ് ചിത്രത്തിന്റെ പ്രമേയം. അല്ലാതെ അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ വിഡിയോ അല്ല.

Story Highlights fact check, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here