അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യം; സുപ്രിംകോടതി

Freedom of expression was abused; Supreme Court

അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.

കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിമര്‍ശിച്ചു. തുടര്‍ന്ന്, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വര്‍ഗീയവത്കരണത്തിന് ശ്രമിച്ചുവെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Story Highlights Freedom of expression was abused; Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top