Advertisement

ഡൽഹിയെ പിടിച്ചുകെട്ടി രാജസ്ഥാൻ; രാജസ്ഥാൻ റോയൽസിന് 185 റൺസ് വിജയലക്ഷ്യം

October 9, 2020
1 minute Read
rr dc ipl innings

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസ് എടുത്തത്. 45 റൺസ് നേടിയ ഷിംറോൺ ഹെട്മെയറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ 3 വിക്കറ്റ് വീഴ്ത്തി.

ഷാർജയിലെ ബാറ്റിംഗ് കണ്ടീഷൻ ഉപയോഗപ്പെടുത്താമെന്ന് കരുതി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് രണ്ടാം ഓവറിൽ തന്നെ കണക്കുകൂട്ടലുകൾ പിഴച്ചു. അഞ്ച് റൺസെടുത്ത ഓപ്പണർ ശിഖർ ധവാനെ ജോഫ്ര ആർച്ചറുടെ പന്തിൽ യശസ്വി ജയ്സ്വാൾ അതിഗംഭീരമായി പിടികൂടിയതോടെ ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ ആയിരുന്നു അടുത്ത ഇര. 10 പന്തുകളിൽ 19 റൺസെടുത്ത ഷായെ ആർച്ചർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

ശ്രേയാസ് അയ്യർ (22), ഋഷഭ് പന്ത് (5) എന്നിവർ റണ്ണൗട്ടായത് നിർണായകമായി. കഴിഞ്ഞ മത്സരങ്ങളിൽ നിർത്തിയ ഇടത്തു നിന്ന് തുടങ്ങിയ സ്റ്റോയിനിസ് ഒരുവശത്ത് പങ്കാളികളെ നഷ്ടപ്പെടുന്നത് കണക്കാക്കാതെ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ, രാഹുൽ തെവാട്ടിയ സ്റ്റോയിനിസിനെ മടക്കി. 30 പന്തുകളിൽ 39 റൺസെടുത്ത ഓസീസ് ഓൾറൗണ്ടറെ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു. സ്റ്റോയിനിസ് പുറത്തായതിനു പിന്നാലെ ഷിംറോൺ ഹെട്‌മെയർ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. സീസണിൽ ആദ്യമായി കുറച്ചധികം പന്തുകൾ കളിക്കാൻ കിട്ടിയ ഹെട്‌മെയർ ആ അവസരം ഇരു കൈകളും നീട്ടി സ്വീകരിച്ചു. യുവ പേസർ കാർത്തിക് ത്യാഗി ആണ് ഹെട്‌മെയറെ പുറത്താക്കിയത്. ത്യാഗിയെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയ ഹെട്‌മെയർ മൂന്നാമത് ഒന്നു കൂടി അടിക്കാനുള്ള ശ്രമത്തിനിടെ രാഹുൽ തെവാട്ടിയക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 24 പന്തുകളിൽ 1 ബൗണ്ടറിയും 5 സിക്സറും സഹിതം 45 റൺസെടുത്താണ് ഹെട്മെയർ പുറത്തായത്.

അവസാന ഓവറുകളിൽ ഹർഷൽ പട്ടേലും അക്സർ പട്ടേലും ചേർന്ന് നടത്തിയ ചില കൂറ്റനടികളാണ് ഡൽഹിയെ 180 കടത്തിയത്. 8 പന്തുകളിൽ 17 റൺസെടുത്ത അക്സറിനെ ആന്ദ്രൂ തൈയുടെ പന്തിൽ ജോസ് ബട്‌ലർ പിടികൂടി. ഹർഷൽ പട്ടേലിനെ (16) ആർച്ചർ തെവാട്ടിയയുടെ കൈകളിൽ എത്തിച്ചു.

Story Highlights Delhi Capitals vs Rajasthan Royals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top