സിലബസ് ലഘൂകരണത്തിനൊരുങ്ങി സിബിഎസ്ഇ ഉൾപ്പെടെ കേന്ദ്ര സ്‌കൂൾ ബോർഡുകൾ

സിബിഎസ്ഇ ഉൾപ്പെടെയുള്ള കേന്ദ്ര സ്‌കൂൾ ബോർഡുകൾ ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസ് ഭാരം വീണ്ടും കുറയ്ക്കും. സ്‌കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് നടപടി. പരിഷ്‌കരിച്ച സിലബസ് അതാത് ബോർഡിന്റെ വെബ്സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം വിദ്യാർത്ഥികളെ വിടാതെ തന്നെ പിന്തുടരുന്നു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസ്‌കൂൾ ബോർഡുകളുടെ തിരുമാനം. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ദിനം പ്രതിലഭിച്ച് കൊണ്ടിരിയ്ക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയം ഗൗരവകരമാണെന്നും ഉടൻ ഉചിത നടപടി വേണമെന്നും മന്ത്രാലയം ബോർഡുകൾക്ക് നിർദ്ധേശം നല്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയാകും രണ്ടാം ഘട്ടത്തിലും സിലബസ് ലഘൂകരണം. മതേതരത്വം, ദേശീയത, ഫെഡറൽ ഘടന, പൗരത്വം, അയൽബന്ധങ്ങൾ തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കാതെ ആകും സിലബസ് ലഘൂകരണം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വെട്ടിക്കുറവ് കൂടുതലും ഉണ്ടാകുക. ക്ലാസ് പഠനത്തിലൂടെ അല്ലാതെയും ഇവ പഠിയ്ക്കാൻ മാർഗമുള്ളതിനാൽ സിലബസ് പരിഷ്‌കരണത്തിലൂടെ ഇവ ഒഴിവാക്കുന്നത് ഉപരിപഠനത്തിന് ശാസ്ത്രവിഷയങ്ങൾ തിരഞ്ഞെടുക്കുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകാതിരിയ്ക്കും സിലബസ് പരിഷ്‌കരണത്തിൽ ശ്രദ്ധിയ്ക്കണം എന്നാണ് നിർദ്ധേശം. അടിസ്ഥാന ഘടന ദുർബലപ്പെടുത്താത്ത വിധത്തിലായിരിയ്ക്കും സിലബസ് ലഘൂകരണം. ഒഴിവാക്കുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ സ്‌കൂൾ തല പരീക്ഷയിലോ വാർഷിക ബോർഡ് പരീക്ഷയിലോ ഉണ്ടാവില്ല. പരിഷ്‌കരിച്ച സിലബസ് അതാതു ബോർഡിന്റെ വെബ്സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിയ്ക്കും.

Story Highlights Central School Boards including CBSE ready for syllabus simplification

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top