പെരിയയില്‍ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തിന് മർദനം

periya

ഇടുക്കി പെരിയ കനാൽ ന്യൂ ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളി കുടുംബത്തിന് മർദനം. മദ്യപ സംഘം വീട്ടിൽ കയറി മർദിച്ചതായി തോട്ടം തൊഴിലാളി ആറുമുഖം പരാതി പൊലീസിൽ നൽകി. തൊഴിൽ സംബന്ധമായ തർക്കമാണ് ആക്രമണത്തിന് പിന്നിൽ എന്നു പ്രാഥമിക നിഗമനം.

വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെരിയ കനാൽ സ്വദേശിയായ ശക്തിവേലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആറുമുഖനെയും കുടുംബത്തെയും മർദിച്ചത്.

Read Also : ‘കേരളം സഹകരിക്കുന്നില്ല’; മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ

മദ്യപിച്ചതിന് ശേഷം ആറുമുഖന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമണം നടത്തിയത്. ആറുമുഖനും ശക്തിയും തമ്മിൽ മുൻപ് തൊഴിൽ സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചത്.

വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ അറുമുഖന്റെ ഭാര്യ ശാന്തിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ ആറുമുഖനെ ശക്തി കയ്യിലിരുന്ന പൈപ്പ് കൊണ്ട് അടിച്ചു. മാതാപിതാക്കളെ മർദിക്കുന്നത് തടയാൻ ചെന്ന 19കാരിക്കും മർദനമേറ്റു.

മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുടുംബം. ശാന്തൻപാറ പൊലീസിലെത്തി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights periya, harassments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top