Advertisement

വിവാദ ട്വീറ്റ്; കങ്കണ റണൗട്ടിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

October 10, 2020
Google News 1 minute Read

കാർഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണൗട്ടിനെതിരെ കേസെടുക്കാൻ കർണാടക കോടതിയുടെ ഉത്തരവ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അഭിഭാഷകനായ എൽ. രമേഷ് നായിക് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെകർക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയത്.

കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ സെപ്റ്റംബർ 21ന് കങ്കണ ചെയ്ത ട്വീറ്റാണ് വിവാദമായത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് കാർഷിക ബില്ലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. സമരം ചെയ്യുന്നവരെ കങ്കണ, തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ കങ്കണ ട്വീറ്റ് പിൻവലിച്ചിരുന്നു.

Story Highlights Karnataka Court Orders Case Against Kangana Ranaut 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here