കാസർഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കൊവിഡ് കണക്കുകൾ

kasaragod pathanamthitta kollam covid

കാസർഗോഡ് ജില്ലയിൽ 539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 517 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 12 പേർ ഇതരസംസ്ഥാനത്ത് നിന്നും 10 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 298 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്.

പത്തനംതിട്ട ജില്ലയിൽ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്തു നിന്ന് വന്നവരും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 300 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ 26 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 209 പേർ ഇന്ന് രോഗമുക്തി നേടി. 3144 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Read Also : തൃശൂരിൽ 1208 പേർക്ക് കൂടി കൊവിഡ്; 510 പേർക്ക് രോഗമുക്തി

കൊല്ലം ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു. ഇന്ന് 1107 പേർക്കാണ് രോഗബാധ. ഇതിൽ 1083 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 10 ആരോഗ്യ പ്രവത്തകർക്കും രോഗം ബാധിച്ചു. കൊല്ലം സ്വദേശി വിജയൻ, അഞ്ചൽ സ്വദേശി ജോർജ് കുട്ടി എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1022 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights kasaragod pathanamthitta kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top