കോഴിക്കോട് 1324 പേർക്ക് കൊവിഡ്; 1256 പേരും സമ്പർക്ക രോഗികൾ

കോഴിക്കോട് ജില്ലയിൽ ഇന്ന് 1324 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 17 പേർക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1256 പേർക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 441 പേർക്ക് പോസിറ്റീവായി.
Read Also : രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേർ വീടുകളിലാണ് ചികിത്സയിലുള്ളത്. 30 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 965 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Story Highlights – kozhikode 1324 covid cases today