Advertisement

ഫോബ്സ് പട്ടിക പുറത്തുവിട്ട ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആറ് മലയാളികൾ കൂടി

October 10, 2020
2 minutes Read

ഫോബ്സ് പട്ടിക പുറത്തുവിട്ട ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ കൂടി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജാണ് മുന്നിൽ. 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയാണ് എംജി ജോർജിന്റെ പേരിലുള്ളത്. ഇത് ഇദ്ദേഹത്തിന്റെ സഹോദരന്മാരുടെ ആസ്തികൂടി ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.

തൊട്ടു പിന്നിലായി ‘ബൈജൂസ് ലേണിംഗ് ആപ്പ്’ സ്ഥാപകൻ ബൈജു രവീന്ദ്രനും (305 കോടി ഡോളർ-22,570 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-13,700 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ-11,550 കോടി രൂപ) എന്നിവരാണ് ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

Story Highlights Six more malayalies in Forbes list of 100 Indian billionaires

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement