ഇന്നത്തെ പ്രധാന വാർത്തകൾ (10-10-2020)

todays news headlines oct 10

ഈ വർഷത്തെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രനാണ് 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്.

മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. രണ്ട് കോടിയിൽ കൂടുതലുള്ള തുകകൾക്ക് അധിക ഇളവ് നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്.

എം ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ; ചോദ്യം ചെയ്യുന്നത് തുടർച്ചയായ രണ്ടാം ദിവസം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ. തുടർച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസിലുമാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളുടെ വിശദാംശങ്ങളും കസ്റ്റംസ് തേടും.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 69,79,423 ആയി.

Story Highlights todays news headlines oct 10

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top