വയലാർ രാമവർമ സാഹിത്യ പുസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത കവിഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽ കാലം’ എന്ന കൃതിക്കാണ് പുരസ്‌കാരം.

വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞി രാമൻ നിർമിക്കുന്ന വെങ്കല ശിൽപവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 27 ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സമ്മാനിക്കും. ഡോ. കെപി മോഹനൻ, ഡോ. എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അവാർഡ് നിർണയം നടത്തിയത്.

Story Highlights Vayalar Rama Varma Literary Award for Poet Ezhacheri Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top