Advertisement

മാസ്‌ക്ക് ധരിക്കൽ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദം; പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്‌ക്ക് ധരിക്കാത്ത സാഹചര്യം: മുഖ്യമന്ത്രി

October 10, 2020
Google News 1 minute Read
surgical mask

കൊവിഡ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ കാര്യമാണ് മാസ്‌ക്ക് ധരിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്ക് ധരിക്കുന്നവരിൽ രോഗത്തിന് തീവ്രത കുറയുമെന്ന് ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാക്കുന്നു. പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ മാസ്‌ക്ക് ധരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി. പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്‌ക്ക് ധരിക്കാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also : കൊവിഡ് വ്യാപനവും മരണനിരക്കും; ഒക്ടോബർ- നവംബർ മാസങ്ങൾ നിർണായകമെന്ന് മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകാനാണ് കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിട്ടുണ്ട്. കൊവിഡ് ബ്രിഗേഡിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ പ്രവർത്തകരുടെ സേവനം നാടിന് ആവശ്യമായിരിക്കുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി. ജനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വന്നുപോയവരിൽ 30 ശതമാനം പേരിൽ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ട്. 10 ശതമാനം പേരിൽ നല്ല ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികളിൽ രോഗ തീവ്രത കുറവാണെന്നും മുഖ്യമന്ത്രി. കൊവിഡ് മരണ നിരക്ക് മെയ് മാസം 0.77 ശതമാനവും ആഗസ്തിൽ 0.44 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights mask, cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here