ഗെയിൽ രോഗമുക്തനായി; ബാംഗ്ലൂരിനെതിരെ കളത്തിലിറങ്ങിയേക്കും എന്ന് സൂചന

Chris Gayle play RCB

സൂപ്പർ താരം ക്രിസ് ഗെയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയേക്കുമെന്ന് സൂചന. ഭക്ഷ്യവിഷബാധ ഏറ്റ് ചികിത്സയിലായിരുന്ന താരം രോഗമുക്തനായെന്നാണ് ഫ്രാഞ്ചൈസി അറിയിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഗെയിലിനെ ഉൾപ്പെടുത്താൻ മാനേജ്മെൻ്റ് തീരുമാനിച്ചിരുന്നു എങ്കിലും രോഗബാധയേറ്റത് തിരിച്ചടിയാവുകയായിരുന്നു.

Read Also : ഗെയിൽ ഇറങ്ങാത്തത് ഭക്ഷ്യവിഷബാധ കാരണമെന്ന് കുംബ്ലെ

ഗെയിലിനെ ഇന്ന് സൺറൈസേഴ്സിനെതിരെ ടീമിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് അസുഖമാണെന്നാണ് കുംബ്ലെ അറിയിച്ചത്. മത്സരത്തിനിടെ കമൻ്റേറ്റർമാരോട് സംസാരിക്കുന്നതിനിടെയാണ് കുംബ്ലെ ഇക്കാര്യം വിശദീകരിച്ചത്. ‘അദ്ദേഹത്തെ ഫൈനൽ ഇലവനിൽ ഇറക്കണമെന്ന് കരുതിയിരുന്നു. പക്ഷേ, അസുഖമായതിനാൽ അതിനു കഴിഞ്ഞില്ല.’- കുംബ്ലെ പറഞ്ഞു.

ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ ഒന്നിൽ പോലും ഗെയിൽ കളത്തിലിറങ്ങിയില്ല. ഗ്ലെൻ മാക്സ്‌വെൽ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഗെയിലിന് അവസരം നൽകാത്ത മാനേജ്മെൻ്റിനെതിരെ വിമർശനവും ശക്തമാണ്. 7 മത്സരങ്ങളിൽ നിന്ന് ഒരേയൊരു ജയം മാത്രമുള്ള കിംഗ്സ് ഇലവൻ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

Story Highlights Chris Gayle likely to play against RCB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top