Advertisement

ജി.എസ്.ടി കൗൺസിൽ യോഗം പരാജയം; വിപണയിൽ നിന്ന് കടമെടുക്കണമെന്ന വിഷയത്തിലുറച്ച് 10 സംസ്ഥാനങ്ങൾ

October 13, 2020
Google News 2 minutes Read

ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ പ്രത്യേക കൗൺസിൽ യോഗം പരാജയം. 10 സംസ്ഥാനങ്ങൾ വിപണയിൽ നിന്ന് കേന്ദ്രം കടമെടുക്കണം എന്ന നിലപാടിൽ ഉറച്ച് നിന്നു. പ്രത്യേക ജി.എസ്.ടി കൗൺസിൽ യോഗം കൂടി പരാജയപ്പെട്ടതോടെ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നിയമ പോരാട്ടമായാകും ഇനി മാറുക.

ജി.എസ്.ടി. വരുമാനത്തിൽ മൂന്നുലക്ഷം കോടിയാണ് ഇടിവ്. കോമ്പൻസേഷൻ സെസിൽ നിന്നുള്ള വരുമാനം വെറും 70,000 കോടിയും. ബാക്കി 2.3 ലക്ഷം കോടിയുടെ വിടവ് എങ്ങനെ നികത്തും എന്നതിലായിരുന്നു ചർച്ച. വിപണിയിൽ നിന്ന് സംസ്ഥാനങ്ങൾ കടമെടുക്കണമെന്ന നിർദേശത്തിൽ കേന്ദ്രം ഉറച്ച് നിന്നു. 2.3 ലക്ഷം കോടി നഷ്ടം ഉണ്ടായത് കൊവിഡ് മൂലം ആണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. നാല് മണിയ്ക്കൂർ നീണ്ട ചർച്ചയിൽ 10 സംസ്ഥാനങ്ങൾ പൂർണമായും കേന്ദ്ര നിർദേശം തള്ളി. കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങൾ ആണ് വിയോജിച്ചത്. സെസ് ഫണ്ടിലെ ഇടിവ് നികത്താനുള്ള വായ്പ കേന്ദ്രസർക്കാർ എടുക്കുന്നതുതന്നെയാണ് ഉചിതം എന്ന് കേരളം വാദിച്ചു. സംസ്ഥാനങ്ങളുടെ ധനക്കമ്മിയുടെ പരിധി ഉയർത്തണം. വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക വ്യത്യസ്തമായതിനാൽ ഓരോ സംസ്ഥാനത്തിന്റെയും ധനക്കമ്മി, അതനുസരിച്ച് പ്രത്യേകമായിത്തന്നെ ഉയർത്തണം.

അതേസമയം, കേരളത്തിന്റെ അഭിപ്രായം സ്വീകരിയ്ക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒത്തു തീർപ്പ് എന്ന നിലയിൽ 2.3 ലക്ഷം കോടിയിൽ 1.1 കോടി കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും കടം എടുക്കണം എന്ന നിർദേശം കേന്ദ്രം മുന്നോട്ട് വച്ചു. എൻഡിഎ സർക്കാരുകൾ ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ നിർദേശം സ്വീകരിച്ചപ്പോൾ ഇതിനോടും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിയോജിച്ചു.

നാല് മണിയ്ക്കൂർ നീണ്ട ചർച്ച തുടർന്ന് ഫലം കാണാതെ പിരിഞ്ഞു. പ്രശ്‌നപരിഹാര സാധ്യതകൾ വഴി മുട്ടിയതൊടെ വിഷയത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നിയമ മാർഗത്തിൽ പരിഹാരം തെടാനാണ് ഇനി ശ്രമിയ്ക്കുക. സുപ്രിം കോടതിയിൽ ആകും ഹർജി നൽകുന്നത്.

Story Highlights GST Council meeting fails; 10 states on the subject of borrowing from the market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here