ശൗര്യ ചക്ര ജേതാവ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം; പഞ്ചാബിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

balwinder singh murder

പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കൊലപാതകത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദകള്‍ക്ക് പങ്കെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ബല്‍വീന്ദര്‍ സിംഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അജഞാതരായ അക്രമികളാല്‍ വെടിയേറ്റു മരിച്ചത്. കൊലപാതകം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

ബല്‍വീന്ദറിനും കുടുംബത്തിനും ഖലിസ്ഥാന്‍ വിഘടനവാദികളുടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നു .ഫിറോസ്പൂര്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദീര്‍ഘകാലമായി വധഭീഷണിയുണ്ടായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ബല്‍വീന്ദറിനും കുടുംബത്തിനുമുള്ള സുരക്ഷ പൊലീസിന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ബല്‍വീന്ദറിന്റെ മകള്‍ പ്രാണ്‍പ്രീത് കൗര്‍ രംഗത്ത് വന്നിരുന്നു. ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിലാണ് 1993 ല്‍ രാജ്യം ബല്‍വീന്ദര്‍ സിംഗിനെ ശൗര്യചക്ര നല്‍കി ആദരിച്ചത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ബല്‍വീന്ദര്‍ സിംഗിന്റെ ഭീകരവിരുദ്ധ പോരാട്ടം അക്കാലത്ത് രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം നേടിയ വാര്‍ത്തയായിരുന്നു.

Story Highlights balwinder singh murder, panjab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top