Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 514 പേര്‍ക്ക്

October 18, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 514 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 25 പേരും ഇന്ന് രോഗബാധിതരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 239 പുരുഷന്‍മാരും 202 സ്ത്രീകളും 73 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 84 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

254 പേര്‍ക്ക് കൂടി ജില്ലയില്‍ ഇന്ന് രോഗം ഭേദമായി. നിലവില്‍ 6627 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 18342പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 11692 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17585 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ: കോട്ടയം-65, ചങ്ങനാശേരി-43, ഈരാറ്റുപേട്ട-26, മാടപ്പള്ളി, വിജയപുരം-23, പനച്ചിക്കാട്-21, പാറത്തോട്, കാഞ്ഞിരപ്പള്ളി, അയ്മനം-18, പാലാ, തലയാഴം-16, മുണ്ടക്കയം-14, കാണക്കാരി-13, ആര്‍പ്പൂക്കര-12, എലിക്കുളം, ഉദയനാപുരം-11, വെച്ചൂര്‍, ടിവി പുരം-10, കൊഴുവനാല്‍, വാഴപ്പള്ളി -9, തലയോലപ്പറമ്പ് -8, ഏറ്റുമാനൂര്‍, കരൂര്‍-7, തൃക്കൊടിത്താനം, അതിരമ്പുഴ, പാമ്പാടി-6, മണര്‍കാട്, തിരുവാര്‍പ്പ്, കോരുത്തോട്,വൈക്കം -5, എരുമേലി, കൂരോപ്പട, അയര്‍ക്കുന്നം-4, നെടുംകുന്നം, പുതുപ്പള്ളി, ഉഴവൂര്‍, തീക്കോയി, മുളക്കുളം, കൂട്ടിക്കല്‍, മുത്തോലി, പൂഞ്ഞാര്‍, ഞീഴൂര്‍, വെള്ളൂര്‍, അകലക്കുന്നം-3, കുറിച്ചി, മൂന്നിലവ്, ചിറക്കടവ്, കടപ്ലാമറ്റം, പായിപ്പാട്, മീനച്ചില്‍ -2, വാഴൂര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, പള്ളിക്കത്തോട്, കല്ലറ, കിടങ്ങൂര്‍, രാമപുരം, കങ്ങഴ, കടുത്തുരുത്തി, മേലുകാവ്-1

Story Highlights covid confirmed 514 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here