മാണിസാറിന് സാധിക്കാത്തത് ജോസ് കെ. മാണിക്ക് സാധിക്കില്ലെന്ന് എം.എം. ഹസന്‍

MM Hasan Panakkad visit Hyderali Shihab thangal

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം ആദ്യമായാണ് എംഎം ഹസന്‍ പാണക്കാട് എത്തുന്നത്. വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കൂടി കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്തു.

യുഡിഎഫില്‍ പ്രതിസന്ധി ഇല്ലന്നും, എല്‍ഡിഎഫ് ആണ് പ്രതിസന്ധിയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. കെ.എം മാണിയും എ കെ. ആന്റണിയും എല്‍ഡിഫില്‍ നിന്ന് രണ്ട് വര്‍ഷത്തിനകം തിരിച്ചു വന്നു. ജോസ് കെ. മാണിയും അധികകാലം തുടരില്ല. മാണിസാറിന് സാധിക്കാത്തത് ജോസ് കെ.മാണിക്ക് സാധിക്കില്ലെന്ന് എം.എം ഹസന്‍ പറഞ്ഞു.

Story Highlights MM Hasan Panakkad visit Hyderali Shihab thangal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top