ഇന്ത്യ- അമേരിക്ക ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ- ഓപ്പറേഷൻ കരാർ; അടുത്ത ആഴ്ച ഒപ്പുവെക്കും

ഇന്ത്യയും അമേരിയ്ക്കയും തമ്മിലുള്ള ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ- ഓപ്പറേഷൻ കരാറിൽ (BECA) അടുത്ത ആഴ്ച ഒപ്പുവെക്കും. ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകുന്നതും സാങ്കേതികവിദ്യ ലഭ്യമാക്കുന്നതും സംബന്ധിച്ചാണ് കരാർ. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ അത്യാധുനിക ഇനങ്ങളാകും ഇതോടെ ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നത്.

ഇന്ത്യ- അമേരിയ്ക്ക പ്രതിരോധ വിദേശ മന്ത്രാലയങ്ങളുടെ ചർച്ചകൾ 26, 27 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആയുധ കരാറുകളിലും ഈ ദിവസങ്ങളിൽ ഒപ്പുവച്ചേക്കും. ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ കരാറുകളുടെ (BECA) ഭാഗമായിരിയ്ക്കും ഉടമ്പടി. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ അത്യാധുനിക പതിപ്പ് ഇതോടെ ഇന്ത്യയ്ക്ക് അമേരിയ്ക്ക കൈമാറും.

2016 ലും 2018 ലും യഥാക്രമം ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം അടക്കമുള്ള കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പ് വച്ചിരുന്നു. ഇതിന് തുടർച്ചയായുള്ള മൂന്നാമത്തെ അടിസ്ഥാന കരാറാണിത്. നാവികസേന അടുത്തിടെ അമേരിക്കൻ എംഎച്ച് 60 റോമിയോ അന്തർവാഹിനി , മൾട്ടിറോൾ ചോപ്പറുകളും തെരഞ്ഞെടുത്തിരുന്നു. ഇവയുടെ കരാർ നടപടികളും പൂർത്തിയാകും. ആയുധങ്ങൾ അടക്കമുള്ള ഇറക്കുമതി ചെയ്യുന്നതിനൊപ്പം സാങ്കേതിക വിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമായി ഉണ്ടാകും. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് അമേരിയ്ക്കയുമായുള്ള ഈ ഉടമ്പടി.

Story Highlights Indo-US Basic Exchange and Co-operation Agreement; Signed next week

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top