കെ.എം. ഷാജിയ്‌ക്കെതിരായ കോഴ ആരോപണം; കെ.പി.എ. മജീദിന്റെ മൊഴി എടുക്കുന്നു

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണത്തില്‍ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ മൊഴി എടുക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റാണ് മൊഴിയെടുക്കുന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് കെപിഎ മജീദിന്റെ മൊഴിയെടുക്കുന്നത്.

വൈകിട്ട് മൂന്നുമണിയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി എംഎല്‍എ വാങ്ങുകയും ഇത് ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നുമാണ് പരാതി. ഈ പരാതിയിലാണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പദ്മനാഭനാണ് പരാതിക്കാരന്‍.

Story Highlights kpa majeed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top