ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 26000 പേരിലേക്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക്. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുക. മൂന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടക്കിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ.) അനുമതി നൽകി. ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്.

വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ കമ്പനി ഡി.ജി.സി.ഐയ്ക്ക് കൈമാറിയിരുന്നു. ഇതിനു പുറമേ നിഷ്‌ക്രിയ കൊറോണ വാക്സിൻ രണ്ടിനം മൃഗങ്ങളിൽ പരീക്ഷിച്ചതിന്റെ വിവരങ്ങളും കമ്പനി കൈമാറായതായി ഡി.ജി.സി.ഐ. വിദഗ്ധസമിതി വ്യക്തമാക്കി. മൂന്നാം ഘട്ടത്തിലൂടെ വാക്സിന്റെ ഫലപ്രപ്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ സാധിക്കുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.

Story Highlights third phase of covaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top