തൃശൂർ ജില്ലയിൽ 480 പേർക്ക് കൂടി കൊവിഡ്; 723 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,832 ആണ്. 24,590 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 479 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറ് കേസുകളുടെ ഉറവിടം അറിയില്ല. സെന്റ്ട്രൽ പ്രിസൻ ആന്റ് കറക്ഷൻ ഹോം ക്ലസ്റ്റർ വിയ്യൂർ-6, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ ആരോഗ്യപ്രവർത്തകർ-1 എന്നിവയാണ് സമ്പർക്ക ക്ലസ്റ്ററുകൾ.

Story Highlights covid for 480 more in Thrissur district; 723 people were cured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top