ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

Chellangavu fake liquor tragedy; Opposition leader calls for judicial inquiry

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വ്യാജ മദ്യ ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വ്യാജ മദ്യ ദുരന്തം നടന്ന ചെല്ലങ്കാവ് ആദിവാസി കോളനി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സന്ദര്‍ശിച്ചു. അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വ്യാജ മദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പ്രദേശത്ത് വ്യാജ മദ്യ മെത്തിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന സിപിഐഎം ആരോപണം അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Story Highlights Chellangavu fake liquor tragedy; Opposition leader calls for judicial inquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top