കമൽ നാഥിനെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kamal Nath Banned From Campaigning

മധ്യപ്രദേശ് മന്ത്രി ഇമാർതി ദേവിയെ ‘ഐറ്റം’ എന്ന് വിളിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി കമൽ നാഥിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഒരു ദിവസത്തേക്കാണ് വിലക്ക്.

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥ് ബിജെപി നേതാവായ ഇമാർതി ദേവിയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത്. നേരത്തെ എതിർ പാർട്ടിയിലെ നേതാവിനെ ‘ബുദ്ധിസ്ഥിരത ഇല്ലാത്തവൻ’ എന്ന് വിളിച്ചതിന് ആർട്ടിക്കിൾ 324 പ്രകാരം ഇമാർതി ദേവിക്കും ഒരു ദിവസത്തേക്ക് വിലക്കുണ്ട്.

മധ്യപ്രദേശിലെ 28 അസംബ്ലി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്. ഇന്നാണ് പ്രചാരണത്തിന്റെ അവസാന തിയതി.

Story Highlights Kamal Nath Banned From Campaigning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top