Advertisement

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

November 2, 2020
Google News 1 minute Read
US presidential election; Candidates intensified the campaign

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളില്‍ കടുത്ത പ്രചാരണം നടത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും. തെരഞ്ഞെടുപ്പിന് മുന്‍പുള്ള പോള്‍ ഫലങ്ങള്‍ ജോ ബൈഡന് അനുകൂലമാണ്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോവ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, ഫ്‌ളോറിഡ എന്നീ അഞ്ച് ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ റാലികളിലാണ് പങ്കെടുത്തത്. തന്റെ പ്രസംഗത്തിലുടനീളം ബൈഡനെ കുറ്റപ്പെടുത്തിയ ട്രംപ്, ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പെന്‍സില്‍വാനിയയിലാണ് പ്രധാനമായും പ്രചാരണം നടത്തിയത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച ബൈഡന്‍, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പുള്ള പോള്‍ ഫലങ്ങള്‍ ജോ ബൈഡന് അനുകൂലമാണ്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോളില്‍ നാല് നിര്‍ണായക സ്വിങ് സ്റ്റേറ്റുകളില്‍ ബൈഡന്‍ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ബിസി ന്യൂസ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവ നടത്തിയ സര്‍വേ ഫലങ്ങളില്‍ പത്ത് ശതമാനം പോയന്റുകള്‍ക്ക് ജോ ബൈഡന്‍ മുന്നിലാണെന്ന് കണ്ടെത്തി. അതേസമയം, തരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Story Highlights US presidential election; Candidates intensified the campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here