ലോകാരോഗ്യസംഘടന തലവൻ ക്വാറന്റീനിൽ

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗെബ്രിയോസസ് ക്വാറന്റിനീൽ പ്രവേശിച്ചത്. ഗെബ്രിയോസസ് തന്നെയാണ് ക്വാറന്റീനിൽ പ്രവേശിച്ച കാര്യം അറിയിച്ചത്.

ഞായറാഴ്ച മുതലാണ് ഗെബ്രിയോസസ് ക്വാറന്റീനിൽ പ്രവേശിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്ന് ഗെബ്രിയോസസ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ക്വാറന്റീനിൽ കഴിയും. വീട്ടിലിരുന്ന് ജോലി തുടരുമെന്നും ഗെബ്രിയോസസ് പറഞ്ഞു.

Story Highlights Tedros adhanom ghebreyesus, WHO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top