എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായി നിയമസഭാ അവകാശ സമിതിക്ക് പരാതി

complaint against ED by mla james mathew

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. ഇ.ഡിക്കെതിരായ പരാതി നിയമസഭാ അവകാശ സമിതിക്ക് നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വകുപ്പിലെ ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും.

ജയിംസ് മാത്യു എംഎൽഎയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ പരാതി നൽകിയിരിക്കുന്നത്. ലൈഫ് പദ്ധതി തടസപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി.

അതേസമയം, ബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം ആരോപിച്ചു. ഇ.ഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നും പാർട്ടി വ്യക്തമാക്കി. ഇക്കാര്യങ്ങൾ തുറന്ന് കാണിക്കാൻ അവയ്‌ലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും, കേസിൽ ഇടപെടില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും പാർട്ടി വ്യക്തമാക്കി.

Story Highlights complaint against ED by mla james mathew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top