മലപ്പുറത്ത് ഇന്ന് 906 കൊവിഡ് മുക്തര്‍; 540 പേര്‍ക്ക് രോഗം

covid 19, coronavirus, india

മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 540 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗമുക്തരായവര്‍ 49,871 പേരാണ്.

489 ആളുകള്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായി. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35 പേരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. രോഗബാധിതരായവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 10 പേരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരാളുമുണ്ട്. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 6593 പേരാണ്.

Read Also : ശബരിമലയിൽ തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി

അതേസമയം കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസര്‍ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top