സംസ്ഥാന ബിജെപിയിലെ പോര് പരിഹരിക്കാന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം

central leadership intervened to solve the problems of the state BJP

സംസ്ഥാന ബിജെപിയിലെ പോര് പരിഹരിക്കാന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്‌നപരിഹാരത്തിനായി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെത്തിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടാണ് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശഷം നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പോര് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. തര്‍ക്കങ്ങളില്‍ പ്രശ്‌നപരിഹാരം ഉടന്‍ വേണം. അടിയന്തിര കോര്‍ കമ്മിറ്റി യോഗം വിളിച്ച് നേതാക്കള്‍ ഒറ്റക്കെട്ടെന്ന സന്ദേശം അണികള്‍ക്കും പൊതുജനത്തിനും നല്‍കണം. പാര്‍ട്ടിയില്‍ പരസ്യ പ്രതികരണം പാടില്ലെന്നും ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ പരാതികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ മുന്‍ അധ്യക്ഷന്‍മാരെയടക്കം വിശ്വാസത്തിലെടുക്കണമെന്ന് കെ. സുരേന്ദ്രന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതികള്‍ സംസ്ഥാന അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ജെ.പി നദ്ദ പുനഃസംഘടനയില്‍ അവസാനഘട്ട വെട്ടിനിരത്തലുകള്‍ ഉണ്ടായോ എന്നും ആരാഞ്ഞു. ദേശീയ സംഘടനാ സെക്രട്ടറിയുടെ അനുമതിയോടെയാണ് പട്ടിക അംഗീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

Story Highlights central leadership intervened to solve the problems of the state BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top