Advertisement

മലപ്പുറത്ത് ഇന്ന് 527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

November 11, 2020
Google News 1 minute Read
covid malappuram

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 527 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവര്‍ 661 പേരാണ്. ഇതുവരെ ജില്ലയില്‍ 51,637 പേര്‍ രോഗമുക്തരായവരായി.
സമ്പര്‍ക്കത്തിലൂടെ 486 ആളുകള്‍ വൈറസ് ബാധിതരായി.

ഇതില്‍ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേരാണ്. രോഗബാധിതരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. കൊവിഡ് ബാധിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ ആറ് പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ മൂന്ന് പേരുമാണ്.

Read Also : കൊല്ലം ജില്ലയിൽ 679 പേർക്ക് കൊവിഡ്; കോഴിക്കോട് ജില്ലയിൽ 830 പേർക്ക് കൊവിഡ്

അതേസമയം കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 684, തൃശൂര്‍ 952, കോഴിക്കോട് 801, കൊല്ലം 664, കോട്ടയം 580, മലപ്പുറം 486, ആലപ്പുഴ 505, തിരുവനന്തപുരം 396, പാലക്കാട് 260, കണ്ണൂര്‍ 190, പത്തനംതിട്ട 161, ഇടുക്കി 194, വയനാട് 145, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here