വാട്‌സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠനം; പ്രായഭേദമന്യേ ഏവർക്കും അവസരമൊരുക്കി ഇംഗ്ലിഷ് കഫെ

ലളിതവും അനായാസവുമായ പഠനരീതികളിലൂടെ ഇംഗ്ലീഷ് ഭാഷാ പഠനം സാധ്യമാക്കുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് കഫേ. ഇംഗ്ലീഷ് അറിയാത്തതിനാൽ ജോലിയിലും ബിസിനസ്സിലും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലുപേരടങ്ങുന്ന സുഹൃദ് സംഘം ഇംഗ്ലീഷ് കഫേ എന്ന സംരംഭത്തിന് തുടക്കമിട്ടത്. നിരവധി പേരാണ് വാട്‌സാപ്പിലൂടെയുള്ള ഇംഗ്ലീഷ പഠനത്തിന് ഇംഗ്ലീഷ് കഫേയെ ആശ്രയിക്കുന്നത്.

ഏഴുമാസങ്ങൾക്ക് മുൻപാണ് സുഹൃത്തുക്കളായ ഷിബിൽ, ജുനൈദ്, ഗഫൂർ, അൻഷിഫ് എന്നിവർ ചേർന്ന് ഇംഗ്ലീഷ് കഫേയ്ക്ക് രൂപം നൽകുന്നത്. പ്രായഭേദമന്യേ ആർക്കും എവിടെയിരുന്നും വാട്ട്‌സ് ആപ്പിലൂടെ ഇംഗ്ലിഷ് അനായാസം പഠിക്കാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ഇംഗ്ലീഷ് കഫേയുടെ ഓൺലൈൻ ക്ലാസുകളുടെ ഭാഗമായത്.

സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിലോ വെബ്‌സൈറ്റ് അഡ്രസിലോ പോയി പഠനത്തിന് ചേരാൻ താത്പര്യം അറിയിക്കാം. തുടർന്ന് അവർ നിങ്ങൾക്ക് ചില മലയാളം വാചകങ്ങൾ നൽകും. ഇത് നിങ്ങൾ ഇംഗ്ലിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് അവർക്ക് തിരിച്ചയക്കണം. ഇംഗ്ലിഷ് ഭാഷയിൽ നിങ്ങൾക്ക് എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് മനസിലാക്കുന്നതിനാണ് ഇത്.

ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി ഇംഗ്ലീഷ് കഫേയിലെത്തുന്ന ഓരോരുത്തരിലും ആദ്യം വാട്ട്‌സ് ആപ്പിലൂടെ ഒരു അസസ്‌മെന്റ് ടെസ്റ്റ് നടത്തും. ഇത് വിലയിരുത്തിയാണ് ഓരോ വിദ്യാർത്ഥിക്കും വേണ്ട രീതിയിലുള്ള പാഠഭാഗങ്ങൾ നൽകുക. ഇംഗ്ലീഷ് തീരെ പരിജ്ഞാനമില്ലാത്തവർക്ക് ബേസിക്ക്‌സ് മുതലുള്ള പരിശീലനം നൽകും. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിട്ടും, സംസാരിക്കാനുള്ള ആത്മവിശ്വാസ കുറവാണ് വിദ്യാർത്ഥിയെ അലട്ടുന്നതെങ്കിൽ അതിനുള്ള പരിശീലനവും നൽകും. ഓരോ വിദ്യാർത്ഥിക്കും ഓരോ പേഴ്‌സണൽ ട്യൂട്ടറെ നൽകിയാണ് പഠനം.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവർക്കും ഇംഗ്ലീഷ് കഫേയുടെ ക്ലാസുകളിൽ പങ്കെടുക്കാം. നിങ്ങളുടെ പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ ഒരു തടസമാകില്ല. മറ്റ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സുകളെ അപേക്ഷിച്ച് താരതമ്യേനെ കുറവ് ഫീസാണെന്നതും ഇംഗ്ലീഷ് കഫേയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ പുരോഗതി ഇവർ വിലയിരുത്തും, വേണ്ട നിർദേശങ്ങൾ നൽകും.

english cafe teach English through whatsapp

ഈ ലോക്ക്ഡൗൺ കാലത്ത് നിരവധി പേരാണ് ഇംഗ്ലീഷ ഭാഷ പഠിക്കാൻ ഇംഗ്ലീഷ് കഫേയെ ആശ്രയിച്ചത്. രണ്ടുമാസത്തെ ക്ലാസാണ് ഇവർ വാഗ്ദാനം ചെയ്യുന്നതെങ്കിലും ആറുമാസം വരെ കോഴ്‌സ് തുടരാനുള്ള അവസരവുമുണ്ട്. അതിന് പ്രത്യേകം ഫീസ് നൽകുകയും വേണ്ട.

കൂടുതൽ വിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യൂ
https://wa.me/917736603851

Story Highlights english cafe teach English through whatsapp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top