വിജയിയുടെ അച്ഛന്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേരില്ലെന്ന തീരുമാനവുമായി ആരാധകര്‍

VIJAY FANS

തമിഴ് താരം വിജയിയുടെ പിതാവും സംവിധായകനുമായ ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേരില്ലെന്ന് പ്രതിജ്ഞയെടുത്ത് താരത്തിന്റെ ആരാധകര്‍. തമിഴ്‌നാട്ടിലെ മധുരയില്‍ വിജയ് ഫാന്‍സിന്റെ കൂട്ടായ്മയായ ‘ദ വിജയ് മക്കള്‍ ഇയക്കം’ സമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. സമ്മേളനത്തിലായിരുന്നു നിര്‍ണായക തീരുമാനം.

Read Also : വിജയിയെ അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യൽ 17 മണിക്കൂർ പിന്നിട്ടു

നേരത്തെ തന്നെ പിതാവ് രൂപീകരിച്ച പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആരും പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പറഞ്ഞിരുന്നു. വിജയിയുടെ അമ്മയായ ശോഭ ചന്ദ്രശേഖറിന്റെ പേരുകൂടി പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ വിജയിയുടെ അമ്മയും ഭര്‍ത്താവിന് എതിരെ രംഗത്തെത്തിയിരുന്നു. മകന്‍ ഇപ്പോള്‍ ഭര്‍ത്താവിനോട് സംസാരിക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ഇതേക്കുറിച്ച് പറഞ്ഞത് വിജയിക്ക് ചുറ്റും ക്രിമിനലുകള്‍ ആണെന്നും സത്യം മനസിലാക്കി മകന്‍ തിരിച്ചുവരുമെന്നുമാണ്.

വിജയിയുടെ നേതൃത്വമില്ലാത്ത പാര്‍ട്ടിയില്‍ അംഗമാകില്ലെന്നും താരത്തിന് കളങ്കം വരുന്ന പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും ആരാധകര്‍ പറഞ്ഞു. എന്നാല്‍ വിജയിയുടെ പിതാവ് തങ്ങള്‍ക്ക് പിതാവിനെ പോലെയാണെന്നും ആരാധകര്‍.

Story Highlights vijay fans, chandrasekhar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top