കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

കോതമംഗലം എളംബ്ലാശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പശുവിനെ മേയ്ക്കാൻ വനത്തിൽ പോയ എളംബ്ലാശേരി സ്വദേശിനി നളിനിയാണ് മരിച്ചത്. അൻപത്തി രണ്ട് വയസായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വനാതിർത്തിയിൽ മേയാൻ വിട്ടിരുന്ന പശുക്കളെനോക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഏറെ നേരമായിട്ടും നളിനി തിരികെയെത്താത്തിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Story Highlights Housewife killed in Katana attack in Kothamangalam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top