യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിം ലീഗ് അംഗങ്ങളെ പുറത്താക്കും; കെ പി എ മജീദ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിം ലീഗ് അംഗങ്ങളെ പുറത്താക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യുഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അങ്ങനെ മത്സരിക്കുന്നവരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ടന്നും ലീഗ് നേതാവ് കെപിഎ മജീദിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

കുറിപ്പ്,

തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എല്‍.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിംലീഗ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നില്‍ക്കാന്‍ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ല.

കെ.പി.എ മജീദ്

Story Highlights kpa majeed, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top