പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

perumbavoor migrant labor murdered

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി (35) ആണ് മരിച്ചത്.

മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ രണ്ടു പേർ കസ്റ്റഡിയിലായി.

പെരുമ്പാവൂരിൽ അക്രമപരമ്പരകൾ തുടർക്കഥയാകുകയാണ്. നേരത്തെ പ്രദേശത്ത് നിന്ന് തന്നെ വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. ആദിൽ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights perumbavoor migrant labor murdered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top