തിരൂരില്‍ ഗര്‍ഭിണി പിഞ്ചുമകളെയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി

malappuram suicide

മലപ്പുറം തിരൂരില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളേയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി. തിരൂര്‍ പുല്ലൂരിലാണ് സംഭവം. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read Also : പെട്ടിമുടിയില്‍ ഇന്ന് കണ്ടെത്തിയത് ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍; മരണം 65 ആയി

വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുമ്പ് മറയുള്ള കിണര്‍ തുറന്ന് വെച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്.

സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. തിരൂര്‍ അന്നാര സ്വദേശികളായ കുടുംബം രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിക്കുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കും.

Story Highlights malappuram, pregnant women suicided with daughter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top