കെ. എം ഷാജിയെ ഇന്നലെ ചോദ്യം ചെയ്തത് 14 മണിക്കൂർ; 10 ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ നിർദേശം

മുസ്ലിം ലീഗ് എംഎൽഎ കെ. എം ഷജിയെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 14 മണിക്കൂർ. പത്ത് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ ഷാജിക്ക് നിർദേശം നൽകി.

ഇന്നലെ ഹാജരാക്കിയ രേഖകൾക്ക് പുറമെ കൂടുതൽ രേഖകൾ ഹാജരാക്കാനാണ് പത്ത് ദിവസത്തെ സാവകാശം നൽകിയത്. 10 വർഷത്തിനിടെ എം.എൽ.എ. നടത്തിയ പണമിടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ വിവരങ്ങൾ, 1.62 കോടിയുടെ വീട് നിർമിക്കാനുള്ള സാമ്പത്തിക സ്രോതസ് ഇതിലെല്ലാം ഇ.ഡി അദ്ദേഹത്തിൽ നിന്ന് വ്യക്തത തേടി. എം.എൽ.എയെന്ന നിലയിൽ ലഭിക്കുന്ന വേതനമല്ലാതെ മറ്റെന്ത് വരുമാന മാർഗങ്ങളാണുള്ളത്, കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനമെത്ര എന്നിവയെല്ലാം ചോദിച്ചറിഞ്ഞു. കൈക്കൂലി വാങ്ങിയ പണം എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.

Read Also :കെ. എം ഷാജി കോഴ വാങ്ങിയെന്ന ആരോപണം; നിയമനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Story Highlights K M shaji, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top