അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഇന്ന് മാത്രം ലഭിച്ചത് 15 പരാതികൾ

കണ്ണൂർ പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. ഇന്ന് മാത്രം ലഭിച്ചത് 15 പരാതികൾ. ഒരു കോടിയലേറ രെൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. ജ്വല്ലറി എംടി ഒളിവിലെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ പയ്യന്നൂർ അമാൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാ കാണിച്ച് ഇന്ന് മാത്രം 15 പരാതികളാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിൽ 7 പരാതികൾ വിദേശത്ത് നിന്നാണ്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരികെ കൊടുത്തില്ലെന്നാണ് പരാതി. എന്നാൽ, പലർക്കും പണം തിരിച്ചു വേണമെന്നാണ് ആവശ്യം. അതിനാൽ ചില പരാതികളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമേ പരാതിയിന്മേൽ നടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ജ്വല്ലറിക്കെതിരായ പരാതികളുടെ എണ്ണം 21 ആയി. ലഭിച്ച പരാതികൾ പ്രകാരം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നിഗമനം. ഡയറക്ടമ്മാരിൽ ചിലർ വിദേശത്താണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറി എംടി പികെ മൊയ്തു ഹാജി ഒളിവിലാണെന്നാണ് സൂചന. 2109 ൽ ജ്വല്ലറി അടച്ച ശേഷം പികെ മൊയ്തു ഹാജി നേരിട്ടെത്തി ആളുകൾക്ക് പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചില്ല.

Story Highlights Aman Gold investment fraud; Today alone received 15 complaints

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top