തൃശൂരിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിനെതിരെ കെഎസ് യു

തൃശൂരിൽ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിനെതിരെ കെഎസ് യു രംഗത്ത്. യുവാക്കൾ പാർട്ടിയുടെ കൂലിപ്പണിക്കാരല്ലെന്നും മൂന്ന് പ്രവശ്യം മത്സരിച്ചവരെ മാറ്റി നിർത്തണമെന്നും യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യുവാക്കളെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഗ്രൂപ്പ് നേതൃത്വങ്ങളോട് പ്രതികരിക്കുമെന്നും താക്കീത് നൽകുന്നു. സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്ന് ഓർമപ്പെടുത്തുന്നതായും സീറ്റുകൾ പേയ്‌മെന്റുകളായാൽ കടുത്ത ഭാഷായിൽ പ്രതികരിക്കുമെന്നും കെഎസ് യു പ്രമേയത്തിലൂടെ വ്യക്തമാക്കുന്നു.

Story Highlights KSU against leadership in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top