ഹൈടെക് സ്‌കൂൾ നവീകരണ പദ്ധതിയെക്കുറിച്ച് ആരോപണം; രമേശ് ചെന്നിത്തലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്

ഹൈടെക് സ്‌കൂൾ നവീകരണ പദ്ധതിയെക്കുറിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. കൈറ്റ്(കേരള ഇൻപ്രാസ്ട്രക്ച്ചർ അൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നോട്ടീസ് അയച്ചത്.

ഒരു വാർത്തയെ ദുർവ്യാഖ്യാനം ചെയ്ത് പ്രതിപക്ഷ നേതാവ് പൊതുപരിപാടിയിലൂടെയും ഫേസ് ബുക്കിലൂടെയും തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ച് കൈറ്റ് പ്രതിപക്ഷ നേതാവിന് കത്ത് നൽകിയിരുന്നു.

എന്നാൽ, ആരോപണങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ആരോപണം നിരുപാധികം പിൻവലിച്ചില്ലെങ്കിൽ സിവിൽ-ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോവും എന്ന് കാണിച്ച് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.

Story Highlights Allegations of high-tech school renovation project; Lawyer issues notice to Mesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top