കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ന്യായീകരിച്ച് പി എസ് ശ്രീധരന്‍ പിള്ള

ps sreedharan pillai

കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ന്യായീകരിച്ച് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. എല്ലാ സംസ്ഥാനത്തും അന്വേഷണം നടക്കുണ്ട്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടണം, ഇതിന്റെ പേരില്‍ തെരുവില്‍ തീര്‍ക്കുന്ന സമരങ്ങള്‍ ശരിയല്ല എന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ബിജെപിയില്‍ അവഗണിക്കപ്പെടുന്നവര്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറി തങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം കിഫ്ബിക്കെതിരെ പരാതി നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് കാര്‍ത്തികേയന്‍ ട്വന്റിഫോറിനോട് സംസാരിച്ചു. സംഘ പരിവാര്‍ പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പോളിസികളുടെ കാര്യത്തില്‍ ഇടപെടുന്ന സംഘടനയിലെ കേരളത്തിലെ കണ്‍വീനറാണ് താനെന്നും അദ്ദേഹം പറഞ്ഞു. കെഎംഎംപി ലോ എന്ന ഫേമുമായി നേരത്തെ ബന്ധമുണ്ട്. അതിലെ പാര്‍ട്ടണറാണ് മാത്യു കുഴല്‍നാടന്‍. അതിനാലാണ് വക്കാലത്തിനായി മാത്യു കുഴല്‍നാടനെ സമീപിച്ചത്, അല്ലാതെ രാഷ്ട്രീയം നോക്കിയല്ലെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍.

Story Highlights ps sreedharan pillai justifies central agencies investigation in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top