കണ്ണൂരിൽ പ്രചാരണത്തിനിടെ പരീക്ഷാ ഹാളിൽ ഒരു സ്ഥാനാർത്ഥി

kannur canidate writes llb exam

കണ്ണൂരിലെ ഒരു സ്ഥാനാർത്ഥിയിപ്പോൾ പരീക്ഷാ തിരക്കിലാണ്. നിയമ വിദ്യാർത്ഥി കൂടിയായ തലശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ ഹസനാണ് പ്രചാരണത്തിന് താൽക്കാലിക അവധി നൽകി പരീക്ഷാഹാളിലെത്തിയത്.

ഒരേ സമയം രണ്ട് പരീക്ഷകളെ നേരിടുകയാണ് തലശേരി നഗരസഭയിലെ അൻപതാം വാർഡിൽ നിന്നും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ ഹസൻ. തിരഞ്ഞെടുപ്പെന്ന ജനാധിപത്യ പരീക്ഷയ്ക്കിടയിലാണ് നിയമ വിദ്യാർത്ഥിയായ സ്ഥാനാർത്ഥിയുടെ മുന്നിൽ സർവ്വകലാശാല പരീക്ഷയുമെത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി പ്രചാരണ തിരക്കിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൽക്കാലിക അവധി കൊടുത്ത് ഹസൻ പരീക്ഷയെഴുതാൻ എത്തി.സർവകലാശാല പരീക്ഷയ്ക്ക് ശേഷം ഹസൻ വീണ്ടും വോട്ട് ചോദിച്ച് നാട്ടുകാർക്ക് മുന്നിലെത്തും.

kannur canidate writes llb exam

Read Also : തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് വിജയിയെ പ്രഖ്യാപിച്ച്ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്

കണ്ണൂർ സർവകലാശാലപാലയാട് ക്യാമ്പസിലെ രണ്ടാം വർഷ എൽ.എൽ.എം വിദ്യാർഥിയാണ് ഹസൻ.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായതലശേരി നഗരസഭയിലെ ചേറ്റംകുന്ന് വാർഡിൽ നിന്നാണ് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ എം.കെ ഹസൻ ജനവിധി തേടുന്നത്. പരീക്ഷയിലും തിരഞ്ഞെടുപ്പിലും വിജയം നേടാനാകുമെന്നാണ് ഹസന്റെ പ്രതീക്ഷ.

Story Highlights kannur canidate writes llb exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top