പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; കൂടുതൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തു

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തു. ആറ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേർത്തത്. ഇതിൽ നാല് പേർ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേർ കിറ്റ്‌കോ ഉദ്യോഗസ്ഥരുമാണ്.

പൊതുമരാമത്തിലെ സ്‌പെഷ്യൽ സെക്രട്ടറി സോമരാജൻ, അണ്ടർ സെക്രട്ടറി ലതാ കുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെപ്യൂട്ടി സെക്രട്ടറി പി.എ രാജേഷ് എന്നിവരെയാണ് പ്രതിചേർത്തത്. കിറ്റ്‌കോയിലെ എഞ്ചിനീയർ എ.എച്ച് ഭാമ, കൺസൾട്ടന്റ് റെജി സന്തോഷ് എന്നിവരേയുമാണ് പ്രതി ചേർത്തിരിക്കുന്നത്.

പൊതുമരാമത്തിലേയും കിറ്റ്‌കോയിലേയും ഈ ആറ് ഉദ്യോഗസ്ഥർ ചേർന്നാണ് മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ അനുവദിച്ച 8 കോടി 25 ലക്ഷം രൂപ ഉദ്യോഗസ്ഥർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Story Highlights Palarivattom bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top