ചെന്നൈയിൽ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ച് കൊന്ന കേസിൽ മരുമകൾ പിടിയിൽ

ചെന്നൈയിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനിടിൽ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ച് കൊന്ന കേസിൽ മരുമകൾ പിടിയിൽ. ഡൽഹിയിലെ ഒളി സങ്കേതത്തിൽ നിന്നാണ് മരുമകൾ ജയമാലയെയും അഭിഭാഷകനായ സഹോദരനെയും തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ജീവനാംശം സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

രാജസ്ഥാൻ സ്വദേശികളായ വൃദ്ധ ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ജയമാലയാണ് പിടിയിലായത്. ചെന്നൈയിൽ ധനകാര്യ സ്ഥാനപനം നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ ലളിത് ചന്ദ്, ഭാര്യ പുഷ്പ, മകൻ ശീതൾ എന്നിവരെയാണ് ഈ മാസം 11ന് വീട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ശീതളും ജയമാലയും തമ്മിൽ വിവാഹ മോചനത്തിൻ അപേക്ഷ നൽകിയിരുന്നു. അഞ്ച് കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ജയമാല ശീതളിനെതിരെ കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. തർക്കം ഒത്തു തീർപ്പാക്കാൻ എത്തിയപ്പോഴാണ് ജയമാലയും കൂട്ടാളികളും ചേർന്ന് മൂന്നു പേരെയും കൊലപ്പെടുത്തിയത്. കേസിൽ ഭാര്യാ സഹോദരൻ ഉൾപ്പെടെ മൂന്നു പേരെ പിടികൂടാനായെങ്കിലും മുഖ്യ പ്രതി ജയമാല ഒളിവിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിലെ ഒളിത്താവളത്തിൽ നിന്ന് ജയമാലയും സഹോദരനും പിടിയിലായത്. ജയമാലയും സഹോദരന്മാരും പൂനയിൽ നിന്ന് ചെന്നൈയിലെത്തിയ കാറും പൊലീസ് പിടിച്ചെടുത്തു.

Story Highlights daughter in law arrested for shooting dead husbend and parents in chennai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top